Cancel Preloader
Edit Template

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു, നിരവധിപേർ ആശുപത്രിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

 വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു, നിരവധിപേർ ആശുപത്രിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. മൂന്ന് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരൽമലയിലെ സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ ഇതുവരെ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർ മണ്ണിനടിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. പുഴ വഴിമാറി ഒഴുകുകയാണ്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ  വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്.

ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനാൽ ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.

വൻ ആൾനാശമുണ്ടായതായി സംശയിക്കുന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പുറപ്പെട്ടു. റോഡ് ഗതാഗത യോഗ്യമല്ല. എയർലിഫ്റ്റിങ് സാധ്യത അന്വേഷിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തി. നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നുണ്ട്.

അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.

കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. അവധിയിൽ ഉള്ളവരോട് തിരികെ ജോലിയിൽ എത്താൻ നിർദേശം നൽകി. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്.

മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ വ്യാപ്തി ഇതുവരെയും അറിയാൻ സാധിക്കാത്തതിനാൽ അപകടം എത്രത്തോളം വലുതാണെന്ന് വ്യക്തമല്ല. കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.രാജന്‍.

കൺട്രോൾ റൂം തുറന്നു,

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിന്റെയും കടുത്ത മഴയുടെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related post

Leave a Reply

Your email address will not be published. Required fields are marked *