Cancel Preloader
Edit Template

ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ

 ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ

ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് വികസന പദ്ധതികള്‍ക്കായി 26,000 കോടിയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികല്‍ക്കും പുനരധിവാസത്തിനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി സ്കീം പ്രകാരം ഇളവിനുള്ള പരിധി 50000ത്തിൽ നിന്ന്75000 രൂപയാക്കി ഉയര്‍ത്തി. മൊബൈല്‍ ഫോണിനും ചാര്‍ജറിനും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ ഇവയുടെ വിലയും കുറയും. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കും. ഇവയുടെ വിലയും കുറയും.

മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം.

വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി

വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു.

ഓഹരി സൂചികകളിൽ നേരിയ ഇടിവ്

ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ ഓഹരി സൂചികകളിൽ നേരിയ ഇടിവ്. അതേസമയം, കാർഷിക മേഖലയിലെ കമ്പനികൾക്ക് നേട്ടം ഈ കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി.

ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല

നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല.

കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.

പഴയ പെന്‍ഷൻ പദ്ധതിയിൽ മാറ്റമില്ല

പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും

കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും.

പ്രളയ ദുരിതം: കേരളം പട്ടികക്ക് പുറത്ത്

പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

ബിഹാറിന് പ്രളയ സഹായവും

പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി

മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *