Cancel Preloader
Edit Template

മഴ; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു

 മഴ; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതികളുണ്ടായാല്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. 04952371002 എന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ നമ്പറിലും സേവനം ലഭ്യമാണ്.

കനത്ത മഴയില്‍ നിരവധിയിടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനടയിലായി. താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കക്കാടംപൊയില്‍ മണ്ണ് വീണും ഗതാഗതം തടസ്സപ്പെട്ടു. പയ്യോളി, തിക്കോടി, വടകര പ്രദേശങ്ങളിലും മഴ ശക്തമാണ്. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അലര്‍ട്ടില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. കോഴിക്കോട് വെള്ളിപറമ്പില്‍ മരം വീടിന് മുകളില്‍ വീണു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. മരം വീടിന് മുകളിലേക്ക് കടപുഴകി വീണും അപകടമുണ്ടായിട്ടുണ്ട്. മലയോര മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കല്ലൂര്‍ പുഴ കരകവിഞ്ഞിനാല്‍ ഇവിടെ താമസിപ്പിച്ചിരുന്ന ഒമ്പത് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *