കോഴിക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.
രാവിലെ 8.25ന് ദുബൈയിലേക്കും 9.45ന് ബഹ്റൈനിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരുടെ പരിമിതിയാവാമെന്നും ജീവനക്കാര്‍ ഹാജരാകാത്തതാണു കാരണമെന്നുമാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലും രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.