എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് ഡല്‍ഹിയില്‍ വെച്ച് പിടിയിലായത്. വിദേശത്തായിരുന്ന സുഹൈലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടുന്നത്.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു സുഹൈല്‍. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു. 2022 ജൂലൈ ഒന്നിനാണ് എ.കെ.ജി സെന്ററിന് നേരെ സ്ഫോ
ടക വസ്തു എറിഞ്ഞത്.