Cancel Preloader
Edit Template

സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജ​ഗദീഷും,ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

 സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജ​ഗദീഷും,ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

കൊച്ചി: നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.ഉണ്ണി ശിവപാൽ,നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്.വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

വിഷമം പറഞ്ഞ് ഇടവേള ബാബു വിടവാങ്ങി. ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായിരുന്നു.സ്വന്തം സന്തോഷത്തിനല്ല.സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു.അന്ന് ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു.ആരിൽ നിന്നും സഹായം കിട്ടിയില്ല.പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുത്.ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു.എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു

Related post

Leave a Reply

Your email address will not be published. Required fields are marked *