Cancel Preloader
Edit Template

ബൈജൂസ്‌ 13 കോടി തരാൻ ഉണ്ടെന്ന് ഓപ്പോ

 ബൈജൂസ്‌ 13 കോടി തരാൻ ഉണ്ടെന്ന് ഓപ്പോ

ബം​ഗളൂരു: 13 കോടി രൂപ തരാതെ ബൈജൂസ്‌ ആപ്പ് കമ്പനി കബളിപ്പിച്ചതായി പരാതിയുമായി മൊബൈൽ കമ്പനി ഒപ്പോ. ഓപ്പോ ഫോണുകളിൽ ബൈജൂസ്‌ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത വകയിലാണ് 13 കോടി തരാനുള്ളത്. സംഭവത്തിൽ ബംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ ഓപ്പോ സമീപിച്ചു. ബൈജൂസ് എജ്യു-ടെക് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. 

ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ്  പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ഹർജിയിൽ വ്യക്തമാക്കി. കേസ് എൻസിഎൽടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ മൂന്നിന് ബൈജൂസിനെതിരെ എൻസിഎൽടിക്ക് മുന്നിൽ മാത്രം 10 ഹരജികൾ ആണ് പരിഗണനയ്ക്ക് വരുന്നത്. അതിനാൽ ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു.

അതേസമയം, ബൈജു രവീന്ദ്രന്റെ ഹരജിയിൽ കർണാടക ഹൈക്കോടതി ജൂലൈ 2-ന് വിധി പറയും. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി  ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്താൻ ബൈജു രവീന്ദ്രൻ ഹർജി നൽകിയത്. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹർജി നൽകിയവരിൽ ഉണ്ടെന്നും അതിനാൽ സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.

Related post

Leave a Reply

Your email address will not be published. Required fields are marked *