മൂന്ന് മിനിറ്റില്‍ ജുവലറി ‘ശൂന്യമാക്കി’ കൊള്ളക്കാര്‍
ഇന്ത്യയിലെ പൂനെ നഗരം ആസ്ഥാനമായുള്ള പി.എന്‍.ജി ജുവലറിയുടെ അമേരിക്കയിലെ ഷോറൂം നിമിഷനേരം കൊണ്ട് കൊള്ളയടിച്ച് കവര്‍ച്ചക്കാര്‍.മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ മൂന്ന് മിനിറ്റോളം സമയം കൊണ്ട് ജുവലറി ശൂന്യമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
‘ചുറ്റിക’കളുമായി ആയുധധാരികള്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരന് മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്പ്പെടുത്തിയ സംഘം ജുവലറിയിലെ പ്രദര്‍ശന അലമാരകളുടെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നു. മൂന്ന് മിനിറ്റിനുള്ളില്‍ ജുവലറി കാലിയാക്കി കവര്‍ച്ചാസംഘം കടന്നുകളഞ്ഞു. ജുവലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോള്‍ മനസിലാകുന്നതെന്ന് യുഎസിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.