Cancel Preloader
Edit Template

എസ്‌ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ വാഹന ഉടമ പിടിയില്‍

 എസ്‌ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ വാഹന ഉടമ പിടിയില്‍

രാത്രികാലത്തെ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയവര്‍ കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലിസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തത്.

വാഹനയുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്‍ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും പൊലിസ്.

Related post

Leave a Reply

Your email address will not be published. Required fields are marked *