രാഹുല്‍ ഗാന്ധി ഈ മാസം 12ന് വയനാട്ടിൽ
വയനാട്ടില്‍ നിന്ന് വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി ഈമാസം 12ന് വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം.
മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്പായാണ് വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി രാഹുല്‍ മണ്ഡലത്തിലെത്തുന്നത്.
അതേസമയം വയനാട് വിടുന്നതില്‍ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനാണ് റായ്ബറേലിയില്‍ തുടരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.