Cancel Preloader
Edit Template

തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കും; സുരേഷ് ഗോപി

 തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കും; സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. അതിന് പഠനം നടത്തേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി മെട്രോ അവരുടെ അംബാസിഡറാക്കാന്‍ നീക്കം നടത്തിയപ്പോള്‍ ചിലര്‍ ‘ചാണകം’ എന്നു പരിഹസിച്ചു. ഇനി ചാണകത്തെ ലോക്‌സഭയില്‍ അവര്‍ സഹിക്കട്ടെയെന്നു സുരേഷ് ഗോപി പരിഹസിച്ചു.

തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം നല്ലരീതിയില്‍ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക. ഈ കമ്മിഷണറേയും കളക്ടറേയും മാറ്റാന്‍ അനുവദിക്കരുത്. അവരെ നിലനിര്‍ത്തി പൂരം നടത്തും. ജനങ്ങളുടെ ആരാധന, ആസ്വാദന അവകാശങ്ങളില്‍ അന്ന് വീണ മാലിന്യം ശുദ്ധീകരിക്കും. ഇക്കാര്യം കളക്ടറോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂരിന്റെ മാത്രമല്ല, താന്‍ തമിഴ്‌നാടിന്റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കര്‍ണാടകക്ക് തന്നേക്കാള്‍ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും ബിജെപി എംപി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.

Related post

Leave a Reply

Your email address will not be published. Required fields are marked *