Cancel Preloader
Edit Template

സ്‌കൂള്‍ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

 സ്‌കൂള്‍ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്.

മുസ്ലിയാരങ്ങാടിയില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ വിദ്യാര്‍ഥികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related post

Leave a Reply

Your email address will not be published. Required fields are marked *