പ്രവേശനോത്സവത്തിൽ അപകടത്തിനെതിരെ ബോധവൽക്കരണം നൽകി TDRF
കോഴിക്കോട്: പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഴ്ചവട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് മധുരം നൽകുകയും കുട്ടികൾ അപകടത്തിൽ പെടാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്ത് താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങൾ. പരിപാടിയിൽ കൗൺസിലർ മോയിൻകുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു സ്കൂൾ പ്രധാന അധ്യാപിക ബീന പരിപാടി അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് പരിപാടിക്ക് നേതൃത്വം നൽകി.

ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് ചെറിയടത്ത്, കോഡിനേറ്റർമാരായ ഷാഹിദ് ലത്തീഫ്, റിയാസ് മാളിയേക്കൽ,സുകേഷ് ഒളവണ്ണ,മുഹമ്മദ് ശരീഫ് കൊളത്തറ,റസാഖ് കൊടുവള്ളി, സിദ്ദിഖ് എഫ് എൽ എസ്,ഷെറീന പെരുമണ്ണ, മൻസൂർ അഹമ്മദ് പെരുവയൽ, റിയാസ് ചാക്കുംകടവ്, ഒമര്‍ ഷെരീഫ്,നിയാസ് ബാബു കൊമ്മേരി തുടങ്ങി പതിനഞ്ചോളം വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
