Cancel Preloader
Edit Template

പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനം പൂര്‍ത്തിയാക്കി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

 പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനം പൂര്‍ത്തിയാക്കി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനെത്തിയത്.

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളില്‍ പകര്‍ത്തി പ്രക്ഷേപണം ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസിന്റേതടക്കം പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *