Cancel Preloader
Edit Template

64ന്റെ നിറവിൽ മോഹൻലാൽ

 64ന്റെ നിറവിൽ മോഹൻലാൽ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി ആരാധക കൂട്ടായ്മ. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് കോൺസൻട്രേറ്ററുകൾ നൽകിയത്. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് നടന്ന പിറന്നാൾ ആഘോഷം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോൺസെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറിൽ നിന്ന് ഏറ്റുവാങ്ങി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി എന്നിവർ നേതൃത്വം നൽകി.

തന്‍റെ അറുപത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. രാവിലെ മുതല്‍ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. സോഷ്യല്‍ മീഡിയയില്‍ എങ്ങും മോഹന്‍ലാല്‍ സ്പെഷ്യല്‍ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്.നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിങ്ങും തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടിങ്ങും നടക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ കുറച്ച് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇന്ന് ചിലപ്പോള്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് പറയപ്പെടുന്നുണ്ട്. ശോഭനയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Related post

Leave a Reply

Your email address will not be published. Required fields are marked *