കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ച് കോടിയിലേറെ വില വരുന്ന ലഹരി

കോഴിക്കോട് പുതിയങ്ങാടിയില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടിച്ചെടുത്തു. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടിച്ചത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുള്ളത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.
750 ഗ്രാം എം.ഡി.എം.എ, 80 എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് ലഹരി വസ്തുക്കളാണ് പിടികൂടിയത് . ബെംഗളൂരുവില്‍ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. രണ്ട് പേരെ കൂടാതെ കൂടുതല്‍ പ്രതികളുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.