Cancel Preloader
Edit Template

യുവാവിൽ നിന്ന് മയക്കുമരുന്നുകൾ പിടികൂടി

 യുവാവിൽ നിന്ന് മയക്കുമരുന്നുകൾ പിടികൂടി

വയനാട് സുൽത്താൻ ബത്തേരിയിൽ പൊലിസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി യുവാവിൽ നിന്ന് പിടികൂടിയത് മാരക ലഹരി മരുന്നുകൾ. കൃഷ്ണഗിരി കട്ടി പറമ്പിൽ വീട്ടിൽ ഇമ്മാനുവൽ സിംസൺ രഞ്ജിത്ത്(22) ആണ് പിടിയിലായത്.

ശനിയാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ആണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. വാഹന പരിശോധനയിലായിരുന്നു പൊലിസ്. അതിനിടയിലാണ് ഇയാൾ ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നു വന്നത്. പൊലിസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് തിരിഞ്ഞ് നടന്നു. തുടർന്ന് പൊലിസ് പുറകേ പോയി പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നുകൾ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

6.82 ഗ്രാം എംഡിഎംഎയും 5.04 ഗ്രാം കറുപ്പും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വയനാട് ജില്ലാ പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലിസ് സംഘവും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *