Cancel Preloader
Edit Template

മുഖ്യമന്ത്രിയും കുടുംബവും വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി

 മുഖ്യമന്ത്രിയും കുടുംബവും വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി

വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സംസ്ഥാനത്ത് തിരിച്ചെത്തി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതിലും നേരത്തെ ആണ് തിരിച്ചെത്തിയത്. ഈമാസം 21ന് മടങ്ങിയെത്തും എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇവർ എത്തി.

ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പര്യടനം. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകൾ വീണ, ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്, മകൻ വിവേക്, ചെറുമകൻ തുടങ്ങിയവരാണ് യാത്രാ സംഘത്തിലെ മറ്റുള്ളവർ.

തികച്ചും സ്വകാര്യ സന്ദർശനം ആയിരുന്നു എന്നാണ് യാത്രയ്ക്ക് മുൻപായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. സ്പോൺസർന്മാരെ അന്വേഷിക്കേണ്ടതില്ല എന്ന തരത്തിൽ ഇ.പി ജയരാജനും രംഗത്തു വന്നിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *