Cancel Preloader
Edit Template

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പുലര്‍ച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന വീടിന് സമീപത്തെ സിസടിവി ദൃശ്യമാണ് ലഭ്യമായിരിക്കുന്നത്. പൊലിസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലിസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിയെ പീഡിപ്പിക്കാനായി വരുന്നതെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ടിനുംമ രണ്ടരക്കും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തേക്ക് വരുന്നതാണ് ദൃശ്യങ്ങള്‍. നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആള്‍ തന്നെയാണോ ഇതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല.

40 വയസിന് മുകളില്‍ പ്രായമുള്ള മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് അക്രമിയെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. ഒച്ചവെച്ചാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

കൂടാതെ, മൂന്ന് വീട് അപ്പുറമാണ് വീടെന്ന് അക്രമി പറഞ്ഞതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് പ്രത്യേക യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞില്ല. അച്ഛനും അമ്മയും മറ്റൊരുമുറിയിലായിരുന്നു. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കുട്ടി തൊട്ടടുത്ത വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. മൂന്ന് വീട് അപ്പുറമാണ് വീടെന്ന് കുട്ടിയോട് പറഞ്ഞാണ് അക്രമി ഇരുളില്‍ മറഞ്ഞത്. പെണ്‍കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലിസ് സംശയിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *