Cancel Preloader
Edit Template

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്ഫോടനം

 കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്ഫോടനം

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത് എന്നാണ് സംശയം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പൊലിസ് വാഹനത്തിന് സമീപത്ത് വെച്ചായിരുന്നു സ്ഫോടനം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

പ്രദേശത്ത് സിപിഎം – ബിജെപി പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടനം എന്നത് ഗൗരവകരമാണ്. ഇന്നലെയും പ്രദേശത്ത് കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലിസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

പട്രോളിംഗിന്റെ ഭാഗമായി രാവിലെ പൊലിസ് വാഹനം കടന്നു പോകുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പൊലിസ് വാഹനത്തിന്റെ ഏകദേശം 50 മീറ്റർ ദൂരത്ത് വെച്ചായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി.

Related post

Leave a Reply

Your email address will not be published. Required fields are marked *