Cancel Preloader
Edit Template

ജീപ്പ് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി രണ്ടു മരണം

 ജീപ്പ് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി രണ്ടു മരണം

തൃശൂര്‍ മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിനു സമീപം സ്വകാര്യ ബസില്‍ ജീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് സംഭവം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്.

ഇവരെ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിനുള്ളില്‍ രണ്ടുപേരും കുടുങ്ങിപ്പോവുകയായിരുന്നു. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ജീപ്പ്‌നില്‍ക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *