Cancel Preloader
Edit Template

വറ ചട്ടിയിൽ കേരളം; താപനില ഇനിയും ഉയരും

 വറ ചട്ടിയിൽ കേരളം; താപനില ഇനിയും ഉയരും

കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില മുന്നറിയിപ്പുള്ളത് പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ്. പാലക്കാട് ഓറഞ്ച് അലര്‍ട്ടും, തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം തന്നെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് imd.

41.3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ താപനില . തൃശൂര്‍ വെള്ളാനിക്കരയിലും താപനില 40 ഡിഗ്രിക്ക് മുകളില്‍ കടന്നിരുന്നു. വരും ദിവസങ്ങളിലും കേരളത്തിലുടനീളം താപനില ഉയരാനാണ് സാധ്യതയെന്ന് imd.

നേരത്തെ ഏപ്രില്‍ 29 മുതല്‍ മെയ് 03 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 29 മുതല്‍ മെയ് 03 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *