Cancel Preloader
Edit Template

കേരളത്തിലെ വിവിധ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

 കേരളത്തിലെ വിവിധ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 26 മുതൽ ഏപ്രില്‍ 28 വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ജില്ലകളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട്  ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന  സാഹചര്യത്തിൽ ആണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്.

2024 ഏപ്രില്‍ 26 മുതല്‍ 30 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം  ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ഉയരും. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍  ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (അതായത് സാധാരണയെക്കാള്‍ 3മുതൽ  5°C കൂടുതല്‍)ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .   ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 26 മുതല്‍ 30 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.  

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എന്താണ് ഉഷ്ണതരംഗം ?

ഒരു സ്റ്റേഷൻ്റെ പരമാവധി താപനില സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയാൽ താപ തരംഗമായി കണക്കാക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *