Cancel Preloader
Edit Template

താപനില 45 ഡിഗ്രി കടന്നു; റെക്കോർഡ് ചൂടുമായി പാലക്കാട്

 താപനില 45 ഡിഗ്രി കടന്നു; റെക്കോർഡ് ചൂടുമായി പാലക്കാട്

കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസം മുൻപ് എരുമയൂരിൽ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

ഇന്നലെ 45.4 ഡിഗ്രി സെൽഷ്യസ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയതോടെ ഈ റെക്കോഡാണ് തകർന്നത്. മങ്കരയിൽ ഇന്നലെ 43.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ചൂട് . രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂട് ആയതിനാൽ തൊഴിലാളികൾ അടക്കമുള്ളവർ വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.

വേനൽമഴ പെയ്യാത്തതും പാലക്കാടിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതോടെ മെയ് മാസത്തെ ചൂട് എത്ര ഡിഗ്രി കടക്കും എന്നാണ് പാലക്കാട്ടുകാർ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *