Cancel Preloader
Edit Template

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

 ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെ(35) യാണ് വെട്ടിക്കൊന്നത്. ഇന്നു പുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിയ്ക്ക് മുന്നിലാണ് മൃതദേഹം കണ്ടത്.

പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.

വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്‍. 2019 ല്‍ അത്താണിയില്‍ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍. ഗുണ്ടാ സംഘങ്ങള്‍ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *