Cancel Preloader
Edit Template

ഉത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിന്‍തട്ടി രണ്ടുപേർ മരിച്ചു

 ഉത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിന്‍തട്ടി രണ്ടുപേർ മരിച്ചു

വൈക്കം വെള്ളൂരില്‍ സ്രാങ്കുഴി കട്ടിങിന് സമീപത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു.വടയാറില്‍ ഉത്സവം കൂടിയതിനു ശേഷം വീട്ടിലേക്ക് മടങ്ങും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടയത്തെ സ്വകാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ഥികളായ വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍(21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മരണവിവരം പുറത്തറിയിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *