പെരുന്നാൾ പ്രമാണിച്ച് നാളെ 101 ബിരിയാണി പൊതികൾ ഭക്ഷണ അലമാരിയിൽ വെക്കുക്കും

എന്റെ ഓച്ചിറ സാംസ്കാരിക വേദി” എന്ന സംഘടനയുടെ നേതൃത്വത്തിൽ പെരുന്നാൾ പ്രമാണിച്ച് നാളെ 101 ബിരിയാണി പൊതികൾ ഭക്ഷണ അലമാരിയിൽ വെക്കുക്കും. വിശക്കുന്ന ആർക്കും ഇവിടെ വന്ന് ഭക്ഷണപ്പൊതി കരസ്ഥമാക്കാം. ഈ സംഘടനയുടെ നേതൃത്വത്തിൽ മാർച്ച് പതിനേഴാം തീയതി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ഥാപിച്ച ഭക്ഷണ അലമാരയിലാണ് ഭക്ഷണപ്പൊതികൾ ഉണ്ടാവുക. വിശക്കുന്ന ആർക്കും ഇവിടെ വന്ന് ഭക്ഷണപ്പൊതി കരസ്ഥമാക്കാം.

ഇന്നലെ (ഏപ്രിൽ എട്ട് ) വരെ ഈ അലമാരയിൽ നിന്നും ആയിരത്തോളം ഭക്ഷണപ്പൊതികൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു. അതിന്റെ ഭാഗമായി ഇന്നലെ ഓച്ചിറ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പായസം വിതരണവും നടന്നു.

‘ഓച്ചിറ ബോയ്സ് ‘എന്ന whatsapp കൂട്ടായ്മയിൽ നിന്നാണ് ‘ എന്റെ ഓച്ചിറ സാംസ്കാരിക വേദി’ എന്ന സംഘടന ആരംഭിച്ചത്. ഈ സംഘടനയുടെ ഉദ്ഘാടനം മാർച്ച് 9 ആയിരുന്നു. ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
