Cancel Preloader
Edit Template

ഇൻസ്റ്റാഗ്രാം സൗഹൃദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

 ഇൻസ്റ്റാഗ്രാം സൗഹൃദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഉപദ്രവിച്ചത്. വർക്കല വെണ്‍കുളം സ്വദേശികളായ ഹുസൈൻ, കമാൽ,രാഖിൽ എന്നിവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.ഇൻസ്റ്റഗ്രാം വഴി ഹുസൈനാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്. ഹുസൈനും ഒപ്പമെത്തിയ കമാലും, രാഖിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം പെണ്‍കുട്ടിയെ വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കിളിമാനൂർ പൊലീസ് പ്രതികളെ പിടികൂടിയത്

Related post

Leave a Reply

Your email address will not be published. Required fields are marked *