തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നല്കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി. സി.പി.ഐ ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.
സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. രണ്ടു ദിവസത്തിനകെ സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. അതേസമയം, സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതായ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.