ഭൂചലനം; 10 മിനുട്ടിനിടെ രണ്ടു തവണ പ്രകമ്പനം

മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ നേരിയ ഭൂചലനം. 10 മിനുട്ടിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.