2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു ; വിധിയെഴുതാന്‍ 97 കോടി വോട്ടര്‍മാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളം തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ രാജ്കുമാര്‍ ആണ് പ്രഖ്യാപനം നടത്തുന്നത്. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടത്താന്‍ പൂര്‍ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.ജൂണ്‍ 16 വരെയാണ് ഇപ്പോഴത്തെ ലോക്‌സഭയുടെ കാലാവധി. 97 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 47 കോടിയും സ്ത്രീ വോട്ടര്‍മാരാണ്. 1.8 കോടി കന്നിവോട്ടര്‍മാരും ഉണ്ട്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ് ഉദ്യോഗസ്ഥരുണ്ട്. 55 ലക്ഷം വോട്ടിങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം. കുടിവെള്ളം, ശൗചാലയം, വീർച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും.
എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പരമാവധി പ്രയോജനപ്പെടുത്തും. കെവൈസി ആപ്പിലൂടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ ക്രമിനല്‍ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാകും.
പ്രശ്‌നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്. അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. 2022-23 വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 11 സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത് 3400 കോടി രൂപ.
എയര്‍പോര്‍ട്ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. സമൂഹമാധ്യമങ്ങളിലടക്കം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനമൊരുക്കും. ഇതിലൂടെ 100 മിനിറ്റനകം പരിഹാരമുണ്ടാക്കാന്‍ സാധിക്കും. വോട്ടര്‍ ഐ.ഡി മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തിയതികള്‍ ആയിരിക്കും പ്രഖ്യാപിക്കുക.
അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി നടക്കാനിരിക്കുന്നേ ഉള്ളുവെങ്കിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.