Cancel Preloader
Edit Template

സിഎഎ അംഗീകരിക്കാനാകില്ല, ഇത് ഭിന്നിപ്പിക്കാനുളള ശ്രമം’; വിജയ്

 സിഎഎ അംഗീകരിക്കാനാകില്ല, ഇത് ഭിന്നിപ്പിക്കാനുളള ശ്രമം’; വിജയ്

പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. പാർട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തുന്നത്.

തെര‌ഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സ‍ർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്കു ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിർമ്മാതാക്കൾ അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നൽകിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നല്കുന്നത്. 2014 ന് മുമ്പ് ഇന്ത്യയിലെതതിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവ‍ക്ക് നേരിട്ടും നല്കും. കേന്ദ്ര സ‍ക്കാ‍ർ തീരുമാനത്തിനെതിരെ പ്രതിപക്ഷ രൂക്ഷ വിമർശനം ഉയർത്തുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *