Cancel Preloader
Edit Template

കൊച്ചി മെട്രോ സര്‍വ്വീസ് ഇനി തൂപ്പൂണിത്തുറ വരെ, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

 കൊച്ചി മെട്രോ സര്‍വ്വീസ് ഇനി തൂപ്പൂണിത്തുറ വരെ, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിച്ചു.

തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചി നഗരത്തിലേക്കുള്ള യാത്ര ഇനി സുഗമമാകുമെന്ന്. മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി മെട്രോ നെടുമ്പാശ്ശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാൻ ആലോചനയുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി രാജീവ് അറിയിച്ചു. മെട്രോ ടെർമിനൽ തൃപ്പൂണിത്തുറയുടെ വികസനത്തിന് സഹായം നൽകും. തൃപ്പൂണിത്തുറ ഒരു ടൂറിസം കേന്ദ്രമായി വികസിക്കണം. അടുത്തവർഷം മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം സർക്കാർ പരിപാടിയായി നടത്താൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *