Cancel Preloader
Edit Template

6 ജില്ലകളിൽ താപനില ഉയരും, 3 ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 6 ജില്ലകളിൽ താപനില ഉയരും, 3 ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

6 ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.2024 മാർച്ച് 3 മുതൽ 5 വരെ കൊല്ലം & കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിലാണ് നേരിയതോതിൽ മഴ ലഭിക്കാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ വേനൽ മഴ സാധാരണ തോതിൽ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Related post

Leave a Reply

Your email address will not be published. Required fields are marked *