വാട്‌സാപ്പിലൂടെ പണംതട്ടിയെടുത്തുവെന്ന പരാതി; കേസെടുത്ത് സൈബര്‍ സെല്‍ പോലീസ്

കണ്ണൂര്‍കൊറ്റാളി സ്വദേശിനിയില്‍ നിന്നും വാട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ട് പണംതട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് ഒരാളെ അറസ്റ്റു ചെയ്തു. എച്ച് ഡി എഫ് സി സ്മാര്‍ട്ട് ഫണ്ടിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തില്‍ വിശ്വസിച്ച് 1,99,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത കേസില്‍ ഉള്‍പെട്ട പ്രതിയായ വിനീത് കുമാര്‍ എന്നയാളെ കൊല്ലം ജില്ലയിലെ കുന്നികോട് പഞ്ചായത്തിലെ വിളക്കുടി എന്ന സ്ഥലത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പരാതിക്കാരിയില്‍ നിന്നും 42 ദിവസം നിക്ഷേപിച്ചാല്‍ ഏഴുശതമാനംപലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്.
1,00,000 രൂപയാണ് അറസ്റ്റിലായ വിനീത് കുമാര്‍ എന്നയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. പ്രതി ഉള്‍പെടുന്ന ഒരു സംഘമാണ് ഇതിനു പിന്നില്‍ എന്ന് അന്വേഷണത്തില്‍ നിന്നും മനസിലായതായി പോലീസ് അറിയിച്ചു.നഷ്ടപ്പെട്ട തുക ട്രാന്‍സ്ഫറായ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ആര്‍. അജിത്ത്കുമാര്‍ അറിയിച്ചു. മറ്റൊരുസംഭവത്തില്‍ പാനൂര്‍ സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ 30,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട് പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍ പണം കൈക്കലാക്കുകയായിരുന്നു.
എസ് ബി ഐ യോനോ റിവാര്‍ഡ് പോയിന്റ് റഡീം ചെയ്യുന്നതിനായി ഫോണില്‍ മെസ്സേജ് വരികയും അതില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് അക്കൗണ്ടില്‍ നിന്നും 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
വ്യാജ വെബ്‌സൈറ്റ് വഴി പേര്‍സണല്‍ ലോണിനു അപേക്ഷിച്ച എളയാവൂര്‍ സ്വദേശിയായ യുവാവിന് 8,450 രൂപ നഷ്ടപ്പെട്ടു . പ്രോസിസ്സിംഗ് ഫീസ് എന്ന വ്യാജേന ആണ് തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തത്. ടെലഗ്രാമില്‍ വ്യാജ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് പണം നല്‍കിയ കൂത്തുപറമ്പ് സ്വദേശിക്ക് 3,500 രൂപ നഷ്ടപ്പെട്ടു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷം ഓര്‍ഡര്‍ ചെയ്ത സാധനം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
വ്യാജമായ ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ചു പണം അയച്ചു നല്‍കിയ ചക്കരക്കല്‍ സ്വദേശിക്ക് 64,800 രൂപ നഷ്ട്ടമായെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഒരു യഥാര്‍ത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോള്‍ പണം ആവശ്യപ്പെടാറില്ലെന്നുംഅജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയക്കരുതെന്നും കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു.