ഡോക്ടറെ ആശുപത്രിയില്‍ കയറി 17 തവണ വെട്ടി; പ്രതി ഒളിവില്‍
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഐ.സി.യുവിന് മുന്നില്‍ വെച്ച് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുന്‍ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണ് ഡോക്ടറിനെ 17 തവണ വെട്ടിയത്. ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പൊലിസ് പറഞ്ഞു.
നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുമായ കൈലാഷ് രതിയാണ് ആക്രമിക്കപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെ പ്രതിയും ആശുപത്രിയിലെ മുന്‍ജീവനക്കാരിയുടെ ഭര്‍ത്താവുമായ രാജേന്ദ്ര മോര് ഡോക്ടര്‍ക്ക് സമീപമെത്തുകയും ഐസിയുവിന് മുന്നില്‍ നിന്നും ഫോണില്‍ സംസാരിക്കുന്ന ഡോക്ടറെ പ്രകോപനമില്ലാതെ വെട്ടുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റു വീണ ഡോക്ടറെ സഹപ്രവര്‍ത്തകരാണ് അടിയന്തര ചികിത്സയ്ക്കായി മാറ്റിയത്. ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഊര്‍ജിതമായ അന്വേഷണം തുടങ്ങിയ പോലീസ് പ്രതിയെ പിടികൂടി. ആക്രമണത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് പോലീസ് വിശദീകരണം. ദമ്പതികള്‍ പലത്തവണയായി ഡോക്ടറില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.