കടബാധ്യത തീർക്കാൻ അമ്മയെ കൊലപ്പെടുത്തി യുവാവ്

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് ഫത്തേപുര്‍ സ്വദേശിയായ ഹിമാന്‍ഷു അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഹിമാന്‍ഷു നാലു ലക്ഷത്തോളം രൂപ കടത്തിലായിയെന്നാണ് വിവരം. ഗെയിമില്‍ നഷ്ടം സംഭവിച്ചപ്പോള്‍ പലരില്‍ നിന്നും ഇയാള്‍ കടം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. അമ്മായിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ രക്ഷിതാക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ന്നിരുന്നു.