Cancel Preloader
Edit Template

ബേലൂർ മഖ്ന; ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി

 ബേലൂർ മഖ്ന; ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി

ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കെ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ബേലൂർ മഖ്നയെ പിടിക്കാനുള്ള വനംവകുപ്പിന്‍റെ ദൗത്യം പതിനൊന്നാം ദിനത്തിലാണ്. മോഴ കർണാടക കാടുകളിൽ തുടരുന്നതിനാൽ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായി.ഇന്നലെ പുലർച്ചെ മരക്കടവ് ഭാഗത്തു വന്നതൊഴിച്ചാൽ ബേലൂർ മഖ്ന പിന്നെ കേരളത്തിലേക്ക് വന്നിട്ടില്ല.ഒടുവിൽ സിഗ്നൽ കിട്ടിയപ്പോൾ മോഴ കേരളത്തിൽ നിന്ന് 4 കിലോമീറ്റർ അകലെ കാട്ടിലാണ്.അതിനിടെ തിങ്കളാഴ്ച ബേലൂർ മഖ്ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാൻ ബാവലി ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു. ചെക് പോസ്റ്റ്‌ കടത്തിവിട്ടില്ല. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്. കർണാടകയിലെ കാര്യം ഞങ്ങൾ നോക്കും എന്ന് പറഞ്ഞെന്നു റിപ്പോർട്ട്‌. എന്നാല്‍, കർണാടകം ഒന്നും ചെയ്തില്ല.ആന ഇന്നലെ പുഴ മുറിച്ചു കടന്നു കേരളത്തിലുമെത്തിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *