Cancel Preloader
Edit Template

വനംമന്ത്രി തന്നെ പഴഞ്ചന്‍’: വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയില്ല; സുരേന്ദ്രന്‍

 വനംമന്ത്രി തന്നെ പഴഞ്ചന്‍’: വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയില്ല; സുരേന്ദ്രന്‍

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലുള്ളത് എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ വന്യ ജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരെ കൊണ്ട് ഒന്നും നടക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനം മന്ത്രി പരാജയപ്പെട്ടു എന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയില്ല എന്നും പുത്തന്‍ സാങ്കേതിക വിദ്യകള്‍ അറിയുന്ന ഫോറസ്റ്റ് ഗാര്‍ഡുകള്‍ കേരളത്തില്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.വനംമന്ത്രി തന്നെ പഴഞ്ചന്‍ ആണ് എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ആനയെ കണ്ടെത്തിയാല്‍ എട്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇവിടെ വിവരം ലഭിക്കുന്നത് എന്നും കേന്ദ്രം നല്‍കുന്ന പണം സംസ്ഥാനത്ത് ചെലവഴിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ളോഹയിട്ടവര്‍ പ്രകോപനമുണ്ടാക്കി എന്ന ബി ജെ പി വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അദ്ദേഹം.
കേരളത്തില്‍ നിന്ന് ഏഴ് സീറ്റുകളില്‍ ബി ജെ പി ജയിക്കും എന്നും വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തില്‍ മോദി തരംഗമുണ്ടാകും എന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തില്‍ ബി ജെ പിക്ക് ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് 40 സിറ്റ് പോലും ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ താന്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *