Cancel Preloader
Edit Template

വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നാഗർഹോളയിൽ ബേലൂർ മഖ്ന

 വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നാഗർഹോളയിൽ ബേലൂർ മഖ്ന

ആന കേരളം കടന്ന് നാഗർഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. ആനയിപ്പോൾ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ്. കർണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.ഇതോടെ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ ആണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *