അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യത ; മുന്നറിയിപ്പ് നൽകി മെറ്റ് ഐറിയൻ
അയർലൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി മെറ്റ് ഐറിയൻ.വരും ആഴ്ചകളിൽ നിരവധി കൊടുങ്കാറ്റുകൾക്ക് സാധ്യതയെന്നും, നാളെ രാവിലെയും ഉച്ചകഴിഞ്ഞും രാജ്യത്തുടനീളം വ്യാപകമായ മഴയ്ക്കും, ചില സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം 10 മുതൽ 13 ഡിഗ്രി വരെ ഉയർന്ന താപനിലയുമുണ്ടാകും. പിന്നീട് മിതമായ കാറ്റും ഉണ്ടാകും. വെള്ളിയാഴ്ച ഏറ്റവും ഉയർന്ന താപനില 10 മുതൽ 13 ഡിഗ്രി വരെ ആകും.
ഞായറാഴ്ച കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 11 മുതൽ 14 ഡിഗ്രി വരെ ഉയരും. അടുത്ത മാസം ആദ്യം മുതൽ കൊടുകാറ്റുകൾ വീശാൻ സാധ്യതയുണ്ട്. മാർച്ച് 4 മുതൽ താപനില ശരാശരിയെക്കാൾ ഉയരാനും , കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറയുന്നു.