Cancel Preloader
Edit Template

കടമെടുപ്പ് പരിധി: കേന്ദ്ര സര്‍ക്കാരും കേരളവും തമ്മിലുള്ള ചര്‍ച്ച ഇന്ന്

 കടമെടുപ്പ് പരിധി: കേന്ദ്ര സര്‍ക്കാരും കേരളവും തമ്മിലുള്ള ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്.

ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *