Cancel Preloader
Edit Template

തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12) ജില്ലാ കളക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

അതേസമയം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കുന്നതിനുമായി 13 ടീമിനെ വനം വകുപ്പ് ചുമതലപ്പെടുത്തി. അതോടൊപ്പം പോലീസിൻ്റെ പട്രോളിംഗ് ടീമും രംഗത്തുണ്ട്. ജനവാസ മേഖലകളിൽ ഈ ടീമിൻ്റെ മുഴുവൻ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ താഴെ പറയും പ്രകാരമാണ് . ശ്രീ. സലീം , റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ , കുറിച്ചാട് _ 9747012131
ശ്രീ. രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ – 854760 2504
ശ്രീ. സുനിൽകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് , തോൽപ്പെട്ടി – 9447297891
ശ്രീ രതീഷ് , SF0_9744860073

Related post

Leave a Reply

Your email address will not be published. Required fields are marked *