കൊച്ചിയിൽ വിദ്യാർത്ഥിയുടെ നെഞ്ചത്ത് കടിച്ച് ബസ് കണ്ടക്ടർ

സ്വകാര്യ ബസ്സിലെ തർക്കത്തിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണ ജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർത്ഥിയുടെ നെഞ്ചില് രണ്ട് പല്ലുകളിൽ നിന്ന് ഏറ്റതിന് സമാനമായ മുറിവുണ്ട്. പോലീസിനും ബാലാവകാശ കമ്മീഷനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. ഇന്നലെ വൈകീട്ട് കങ്ങരപ്പടി റൂട്ടിലെ മദീന ബസ്സിലെ കണ്ടക്ടർ ആണ് കടിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. മുഖത്ത് അടിച്ചെന്നും പറയുന്നു.
ഇടപ്പള്ളിയിൽ നിന്ന് ബസ്സിൽ കയറിയ തന്നോട് മോശമായി ആണ് പെരുമാറിയതെന്ന് വിദ്യാർത്ഥി ആരോപിച്ചു. ബസ്സിന് അകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിർത്തി. ഇവിടെ നിന്നാൽ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രോകോപിപ്പിച്ചത് എന്നാണ് പറയുന്നത്. ജഡ്ജി മുക്ക് ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് സംഭവം.