Cancel Preloader
Edit Template

ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

 ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.

ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻഐഎ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *