6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം കാഞ്ഞിരമുട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ 2.30ന് നിദാ ആർക്കേഡിനു സമീപത്തുവച്ച് വടകര എസ്ഐ കെ.മുരളീധരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് പ്രതി 11,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങിയത്. ഇതു പുറത്തു വിൽപന നടത്തിയാൽ 40,000 രൂപയോളം കിട്ടും. ഉത്സവ പറമ്പുകളിൽ ചട്ടി കളിക്കാൻ എത്തുന്നവർക്ക് വിൽക്കാൻ കൊണ്ടു വന്നതാണെന്നു പറയുന്നു. പ്രതിയെ പിടികൂടിയ സ്ഥലത്ത് ചട്ടി കളിക്കാർ തമ്പടിച്ചിരുന്നു.
ഗ്രേഡ് എസ്ഐ കെ.മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിനീഷ് കൃഷ്ണ, പി.പി.ഷിജേഷ്, കെ.ലിനു എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്