Cancel Preloader
Edit Template

മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്

 മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ അർബൻആർക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രേഡ് ബ്രാൻഡായ മില്ലറ്റോസിൻ്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച എൻട്രപ്രണർഷിപ്പ് കോൺക്ലേവിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം ചെയ്തത്.

അർബൻആർക്ക് ഫുഡ്സ് സിഇഒ പ്രജോദ് പി രാജ്, മാനേജിങ് ഡയറക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ചെയർമാൻ റൊണാൾഡ് ഫ്രാൻസിസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശിവൻകുട്ടി എന്നിവർ ചേർന്ന് മന്ത്രിയിൽനിന്ന് ലോഗോ സ്വീകരിച്ചു. വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രി സി ദിവാകരൻ, മുൻ ഡിജിപി ഋഷിരാജ് സിങ്ങ്, നടനും നിർമാതാവുമായ ദിനേശ് പണിക്കർ, സംരംഭകയും ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ്, കെ എസ് എസ് ഐ എ വൈസ് പ്രസിഡൻ്റ് എ ഫസിലുദ്ദീൻ എന്നിവർ സംബന്ധിച്ചു. മാർച്ച് മാസം മുതൽ മില്ലറ്റോസിൻ്റെ മില്ലറ്റ് ഉത്പന്നങ്ങൾ റീട്ടെയ്ൽ ഷോപ്പുകൾ വഴിയും ഓൺലൈനായും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *