Cancel Preloader
Edit Template

വണ്ടിപ്പെരിയാർ കേസ്: ഒന്നാംപ്രതി സർക്കാര്‍, പുനരന്വേഷണം വേണം; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

 വണ്ടിപ്പെരിയാർ കേസ്:  ഒന്നാംപ്രതി സർക്കാര്‍, പുനരന്വേഷണം വേണം; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

വണ്ടിപ്പെരിയറിൽ 6 വയസുകാരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാൾ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തില്‍ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഭവം നടന്ന അന്ന് മുതൽ പ്രതിയെ രക്ഷിക്കാൻ ശ്രമം ഉണ്ടായെന്ന്സപ്രതിപക്ഷ നേതാവ് ആരോപിച്ചു,കുട്ടിയുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചതിൽ പ്രതിയും ഉണ്ടായിരുന്നു.പ്രതിയെ അറിഞ്ഞിട്ടും പോലീസ് മനഃപൂർവ്വം തെളിവ് നശിപ്പിച്ചു .പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും ആക്രമിക്കപ്പെട്ടു.ആക്രമിച്ചവർ ഓടി കയറിയത് സിപിഎം പാർട്ടി ഓഫീസിലേക്കായിരുന്നു.ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വാരിക്കുന്തവുമായി കാത്തുനിൽക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണ്.അട്ടപ്പാടി മധു, വാളയാർ കേസുകൾ എന്തായി?പാർട്ടിക്കാർ എത്ര ഹീന കൃത്യം ചെയ്താലും സംരക്ഷിക്കും.

ഈ കേസിൽ ഒന്നാംപ്രതി സർക്കാരാണ്.പുനരന്വേഷണം ആണ്‌ വേണ്ടത് അപ്പീൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയംകേരള പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് മാതൃകയാണ്. പ്രതിയെ വെറുതെ വിട്ട വിധി സംഭവിക്കാൻ പാടില്ലാത്തതാണ്.കോടതിവിധിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായോ എന്ന് വകുപ്പ് തലത്തിൽ പരിശോധിക്കുന്നു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Related post

Leave a Reply

Your email address will not be published. Required fields are marked *