കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്∙ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം ഉണ്ടായി. പുതിയ ബ്ലോക്കിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേന സ്ഥലത്തെത്തി. രോഗികളെ പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിച്ചത്.
ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മറ്റു സ്ഥലങ്ങളിൽ പ്രശ്നമില്ല. 8–ാം നിലയിലെ രോഗികളെ മാറ്റിയതായും അധികൃതർ പറഞ്ഞു. തീപിടിച്ച ബ്ലോക്കിൽ രോഗികളില്ലെന്നാണ് പ്രാഥമിക വിവരം. പുക മറ്റു ബ്ലോക്കുകളിലേക്ക് വ്യാപിച്ചതിനാൽ രോഗികളെ ഒഴിപ്പിക്കുന്നുണ്ട്.