Cancel Preloader
Edit Template

ഐ.ഇ.എസ് എൻജിനീയറിങ് കോളജിൽ ബിരുദദാനച്ചടങ്ങ് നടത്തി

 ഐ.ഇ.എസ് എൻജിനീയറിങ് കോളജിൽ ബിരുദദാനച്ചടങ്ങ് നടത്തി

ചിറ്റിലപ്പിള്ളി:ഐ.ഇ.എസ് എൻജിനീയറിങ് കോളജിന്റെ ബിരുദദാനച്ചടങ്ങ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ “നാളെയുടെ നിർമ്മാണം തുടങ്ങുന്നു” എന്ന പേരിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ബ്രില്ലി സത്യവാചകം ചൊല്ലിക്കൊടുത്തു.
നിരവധി വിദ്യാർത്ഥികൾക്കുള്ള ബിരുദങ്ങളും ചടങ്ങിൽ കൈമാറി.
ബംഗളൂരു അലയൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. പ്രീസ്റ്റ്‌ലി ഷാൻ മുഖ്യാതിഥിയായി. ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റി പ്രസിഡൻറ് പി.ടി സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷനായി.

പി.കെ. മുഹമ്മദ്,മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അൻവർ പി.കെ,സി.എം. നബ്യാൽ,സി.എ.ജിനി, എൻ.കെ ഉമ്മർ, എ.വികുഞ്ഞിമോൻ,അബ്ദുൽ ജലീൽ, ഷലീൽ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി എം.കെ രചന,മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി എ.യു അനീഷ് എന്നിവർ നേതൃത്വം നൽകി

Related post

Leave a Reply

Your email address will not be published. Required fields are marked *